---
title: "മിന്നൽ പണിമുടക്ക് പാടില്ലെന്ന യൂണിയൻ തീരുമാനത്തിന് പുല്ലുവില ; പാനൂർ, തലശേരി മേഖലകളിൽ വിദ്യാർത്ഥികളും, യാത്രക്കാരും വലയുന്നു"
english_title: "union's decision that there should be no lightning strike; Students and commuters flock to Panur and Thalassery areas"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/157983/union's decision that there should be no lightning strike; Students and commuters flock to Panur and Thalassery areas"
published_at: "2023-10-30T08:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653f23367dad6_IMG-20231030-WA0007.jpg"
keywords: []
---

# മിന്നൽ പണിമുടക്ക് പാടില്ലെന്ന യൂണിയൻ തീരുമാനത്തിന് പുല്ലുവില ; പാനൂർ, തലശേരി മേഖലകളിൽ വിദ്യാർത്ഥികളും, യാത്രക്കാരും വലയുന്നു

> **Lead Summary:** മിന്നൽ പണിമുടക്ക് പാടില്ലെന്ന യൂണിയൻ തീരുമാനത്തിന് പുല്ലുവില പാനൂർ, തലശേരി മേഖലകളിൽ വിദ്യാർത്ഥികളും, യാത്രക്കാരും വലയുന്നു

## Article Content

മിന്നൽ പണിമുടക്ക് പാടില്ലെന്ന യൂണിയൻ തീരുമാനത്തിന് പുല്ലുവില പാനൂർ, തലശേരി മേഖലകളിൽ വിദ്യാർത്ഥികളും, യാത്രക്കാരും വലയുന്നു

 മിന്നൽ പണിമുടക്ക് പാടില്ലെന്ന് ജീവനക്കാരുടെയും, ഉടമസ്ഥ സംഘടനകളുടെയും തീരുമാനമുണ്ട്. എന്നാൽ പലപ്പോഴും ഈ തിരുമാനം നടപ്പാകാറില്ല. ഇന്ന് പ്രഖ്യാപിച്ച ബസ് സമരവും മുന്നറിയിപ്പില്ലാതെയാണ്. ബസ് യാത്ര ക്കിടെ സ്കൂൾ വിദ്യാർഥിനിക ളെ പീഡിപ്പിച്ചതിന് കണ്ടക്ടറെ ചൊക്ലി പൊലീസ് അറസ്റ്റ് ചെയ്തതാണ് സമരത്തിന് നയിച്ച കാരണം.

കരിയാട് തലശ്ശേരി റൂട്ടിലോടുന്ന സീന ബസ് കണ്ടക്ടർ ചക്കരക്കല്ല് മൗവഞ്ചേരി എക്കാലിൽ സത്യാനന്ദനെയാണ് (59) പോക്സോ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 26 മു തൽ ഇയാൾ ഈ ബസിൽ യാത്രചെയ്യുന്ന എട്ട്, പത്ത് ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥിനികളെ ശാരീരികമായി പീഡിപ്പിക്കുകയായിരുന്നത്രെ.

പീഡനം സഹിക്കവയ്യാതായപ്പോൾ വിദ്യാർഥിനികൾ സ്കൂൾ പ്രധാനാധ്യാപകനോട് പരാതി പറയുകയാ യിരുന്നു. പ്രധാനാധ്യാപകൻ ചൊക്ലി പൊലീസിൽ വിവരമറിയിച്ച തിനെ തുടർന്ന് കുട്ടികളിൽനിന്ന് മൊഴിയെടുത്തു. രണ്ട് വിദ്യാർഥിനികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കണ്ടക്ടറെ അറസ്റ്റുചെയ്തത്.

പത്തിലധികം വിദ്യാർഥികളെ ഇയാൾ പീഡിപ്പിച്ചതായി ചൊക്ലി പൊലീസിൽ പരാതി ലഭിച്ചതായി അറിയുന്നു. പരാതിയുള്ള കുട്ടികളിൽനിന്ന് അടുത്തദിവസംതന്നെ പൊലീസ് മൊഴിയെടുക്കും.

വർഷങ്ങളായി കണ്ടക്ടർ ജോലിയുപേക്ഷിച്ച് മറ്റു ജോലിചെയ്തിരുന്ന പ്രതി കഴിഞ്ഞ ഏതാനും മാസങ്ങൾക്കു മുമ്പാണ് തിരിച്ച് കണ്ടക്ടർ ജോലിയിലെത്തിയത്. മിന്നൽ ബസ് സമരം വിദ്യാർത്ഥികളെയും, യാത്രക്കാരെയും ഒരു പോലെ വലച്ചു.

ഓഫീസിലും സ്കൂളുകളിലുമെത്താൻ യാത്രക്കാർ പെടാപാടുപെടുകയാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/157983/union's decision that there should be no lightning strike; Students and commuters flock to Panur and Thalassery areas)